മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്. ദൈവ ദാസന്മാരെ പിശാച് സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന് ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.
Author: ദാറുവറഖാത്തുല്‍ ഇല്മിയ്യ- വൈഞ്ജാനിക വിഭാഗം
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍
Publisher: ദാറു വറഖാത്തുല്‍ ഇല്മിയ്യ- പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ്
ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.
Author: കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
Author: മുഹമ്മദ് ജമീല്‍ സൈനു
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്
അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള്‍ വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥം
Reveiwers: ഹംസ ജമാലി
Translators: അബ്ദുറസാക് സ്വലാഹി
Publisher: ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയിലെ പ്രബോധന മതതത്വ കോളേജ്
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര്‍ സലഫി
ഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.
Author: ഫൈസല്‍ ഇബ്നു അലി ബഗ്ദാദി
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി